< Back
Movies
മിന്നി മിന്നി കണ്ണ് ചിമ്മി പ്രണയം വിതറി ജൂണിലെ ഗാനം...
Movies

മിന്നി മിന്നി കണ്ണ് ചിമ്മി പ്രണയം വിതറി ജൂണിലെ ഗാനം...

Web Desk
|
26 Dec 2018 7:37 PM IST

സിനിമക്കായി രജിഷ നടത്തിയ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനായി രജിഷ വ്യായാമങ്ങള്‍ ചെയ്യുന്ന വീഡിയോ ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്

ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ജൂണ്‍. നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. സിനിമയിലെ ആദ്യ വീഡിയോ ഗാനം അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടു. ഇഫ്തി സംഗീതം നിര്‍വഹിച്ച മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അമൃത സുരേഷാണ്.

ഒരു പെണ്‍കുട്ടിയുടെ കൌമാരം മുതല്‍ യവ്വനത്തിലേക്കുള്ള യാത്രയും സംഭവ വികാസങ്ങളുമൊക്കെയാണ് ജൂണ്‍ എന്ന സിനിമ ചര്‍ച്ച ചെയ്യുന്നത്. ആയതിനാല്‍ തന്നെ സ്കൂള്‍ കാലഘട്ടത്തിലെ ഒരു കൌമാര പ്രണയമാണ് ഗാനത്തിലെ ഇതിവൃത്തം. ജൂണ്‍ എന്ന് തന്നെയാണ് കേന്ദ്രകഥാപാത്രമായ രജിഷ വിജയന്‍റെ പേര്. ജൂണിന് നോയല്‍ എന്ന സഹപാഠിയോട് പ്രണയമാണ്. അത് നോയല്‍ കണ്ട് പിടിക്കുന്നു. അവനും ജൂണിനെ പ്രണയിക്കുന്നു. ഇതാണ് ഗാനത്തില്‍ പറയുന്നത്.

നേരത്തെ സിനിമക്കായി രജിഷ നടത്തിയ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനായി രജിഷ വ്യായാമങ്ങള്‍ ചെയ്യുന്ന വീഡിയോ ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. കൌമാരക്കാരിയില്‍ നിന്ന് യുവതിയാവുമ്പോള്‍ ഒരു പെണ്‍കുട്ടിയിലുണ്ടാകുന്ന എല്ലാ തരം മാറ്റങ്ങളും കാണിക്കാനായിരുന്നു രജിഷയുടെ മേക്ക് ഓവര്‍.

Similar Posts