
അവഞ്ചേഴ്സ് എന്‍റ് ഗെയിമിന്റെ കഥ ചോര്‍ന്നു?
|ചിത്രത്തില്‍ തന്‍റെ കഥാപാത്രം മരിക്കുമെന്ന സൂചന നേരത്തെ തന്നെ ക്രിസ് ഇവാന്‍സ് ട്വീറ്റിലൂടെ നല്‍കിയിരുന്നു
ഹോളീവുഡിനെ ഞെട്ടിച്ചുകൊണ്ട് അവഞ്ചേഴ്സ് എന്‍റ് ഗെയിമിന്റെ കഥ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കേന്ദ്ര കഥാപാത്രങ്ങളായ അയേണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും മരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത മെയ്യില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ് എന്‍റ് ഗെയിം. ചിത്രത്തിന്റെ കഥ ചോര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ചിത്രത്തില്‍ തന്‍റെ കഥാപാത്രം മരിക്കുമെന്ന സൂചന നേരത്തെ തന്നെ ക്രിസ് ഇവാന്‍സ് ട്വീറ്റിലൂടെ നല്‍കിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറില്‍ അയേണ്‍മാന്‍ ബഹിരാകാശത്ത് കുടുങ്ങിയിരിക്കുന്നതായി കാണിക്കുന്നുമുണ്ട്. ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന കഥാപാത്രമാകും താനോസിനെ വകവരുത്തുകയെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.
ക്യാപ്റ്റന്‍ മാര്‍വെലും താനോസും തമ്മിലുള്ള പോരാട്ടമായി ചിത്രം മാറുന്നതോടെ മറ്റ് കഥാപാത്രങ്ങള്‍ അപ്രധാനമാകും. അവഞ്ചേഴ്സ് നിരയിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഇല്ലാതാവുന്നതോടെ ഇവരെ മറ്റു സിനിമകളിലും പ്രേക്ഷകര്‍ക്ക് കാണാനാകില്ല.