< Back
Movies
ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; അനുപം ഖേറിനെതിരെ കേസ്
Movies

ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; അനുപം ഖേറിനെതിരെ കേസ്

Web Desk
|
3 Jan 2019 12:59 PM IST

ഇവരെക്കൂടാതെ സംവിധായകന്‍ സഞ്ജയ് ബാരു, നിര്‍മ്മതാക്കള്‍, മറ്റ് അഭിനേതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്

നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ്. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ചാണ്‌ കേസ്. മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് കേസ് ഫയല്‍ ചെയ്തത്.

മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍സിങിനെ സിക്രീനില്‍ അവതരിപ്പിക്കുന്ന അനുപം ഖേറിനെതിരെയും ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവ് സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതിയുണ്ട്. ഇവരെക്കൂടാതെ സംവിധായകന്‍ സഞ്ജയ് ബാരു, നിര്‍മ്മതാക്കള്‍, മറ്റ് അഭിനേതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിലെ പരമോന്നത പദവിയിലിരിക്കുന്ന പലരേയും മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്നാണ് പരാതിയില്‍ പറയുന്നത്. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി എന്നീ രാഷ്ട്രീയ നേതാക്കളെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

Similar Posts