< Back
Movies
വിശ്വാസം കാണാന്‍ പണം നല്‍കിയില്ല; പിതാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് യുവാവ്
Movies

വിശ്വാസം കാണാന്‍ പണം നല്‍കിയില്ല; പിതാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് യുവാവ്

Web Desk
|
10 Jan 2019 2:02 PM IST

മറ്റൊരിടത്ത് വിശ്വാസം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിൽ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് കുത്തേറ്റു

ഇന്ന് റിലീസ് ചെയ്ത അജിത്ത് ചിത്രം വിശ്വാസം കാണാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് പിതാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. വെല്ലൂർ ജില്ലയിലെ കാഠ്പാഠിയിൽ 45 വയസുകാരൻ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സിനിമ കാണാൻ പണം ആവശ്യപ്പെട്ടെങ്കിലും പിതാവ് നൽകിയില്ല. പ്രകോപിതനായ മകന്‍ പാണ്ഡ്യനെ തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരിടത്ത് വിശ്വാസം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിൽ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് കുത്തേറ്റു. ചെന്നൈ വെല്ലൂരിലെ കാഠ്പാടി സ്വദേശികളായ പ്രസാദ്, രമേശ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രസാദിന്റെ നില ഗുരുതരമാണ്. വെല്ലൂരിൽ സിനിമയുടെ ആദ്യ പ്രദർശനത്തിനു ശേഷമാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. രണ്ടാമത്തെ പ്രദർശനത്തിനായി തീയറ്ററിനുള്ളിൽ കയറിയ ആരാധകർ തമ്മിൽ സീറ്റ് സംബന്ധിച്ച് തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

Similar Posts