< Back
Kerala
Kerala
ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം : കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരി കസ്റ്റഡിയിൽ
|31 Jan 2025 3:05 PM IST
കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ കൊലപാതകകേസിൽ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരിയെ കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ശ്രീതുവും ഹരികുമാറും ഇയാളുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും സൂചനകളുണ്ട്.
അതേസമയം, ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്.പി കെഎസ് സുദർശൻ പറഞ്ഞു. കേസിൽ ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും മൊഴി നൽകി. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇരുവരും തമ്മിലുള്ള നഷ്ട്ടമായ വാട്സാപ്പ് സന്ദേശങ്ങൾ തിരിച്ചെടുത്ത് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു