< Back
India
മമത ബാനർജി - സോഷ്യലിസം വിവാഹം ഞായറാഴ്ച
India

മമത ബാനർജി - സോഷ്യലിസം വിവാഹം ഞായറാഴ്ച

Web Desk
|
11 Jun 2021 3:41 PM IST

സേലത്ത്​ അടുത്ത ഞായറാഴ്ചയാണ് വിവാഹം

മമത ബാനർജി സോഷ്യലിസത്തെ വിവാഹം ചെയ്യുന്നു. വരുന്ന ഞായറാഴ്ചയാണ് വിവാഹം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേതല്ല, പകരം തമിഴ്നാട് സ്വദേശി മമത ബാനർജിയുടേതാണ് കല്യാണം. പേരുകൾ കൊണ്ട് വ്യത്യസ്‍തമായവരുടെ വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

സേലത്ത്​ ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിലെ വരന്‍റെ പേരാണ്​ സോഷ്യലിസം. കമ്യൂണിസ്റ്റ്​ പാർട്ടി ഓഫ്​ ഇന്ത്യ (സി.പി.ഐ) സേലം സെക്രട്ടറി എ. മോഹന്‍റെ മൂന്നാമത്തെ മകനാണ്​ സോഷ്യലിസം. കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ്​ മൂത്തമക്കളുടെ പേര്​. കമ്യൂണിസ്റ്റ്​ കുടുംബമായതിനാലാണ്​ മക്കൾക്ക്​ ഈ പേരുകൾ നൽകിയതെന്ന്​ മോഹൻ പറയുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ വീരപാണ്ഡി മണ്ഡലത്തിലെ സ്​ഥാനാർഥിയായിരുന്നു മോഹൻ. മമത ബാനർജി നേരത്തേ കോൺഗ്രസുകാരിയായിരുന്നു. അതിനാലാണ്​ ആ പേര്​ മകൾക്കിടാൻ കാരണമായതെന്ന്​ വധുവിന്‍റെ കുടുംബവും പറയുന്നു


ക്ഷണക്കത്ത്

ക്ഷണക്കത്ത്



Related Tags :
Similar Posts