< Back
India

India
യു.പിയിൽ കെട്ടിടം തകർന്ന് വീണ് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്
|1 Jun 2021 10:35 AM IST
വാരണാസിയിലാണ് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത്
ഉത്തർപ്രദേശിലെ വാരണാസിയിൽ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്നുവീണത്. ആറോളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്ന് വീണത്. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്.