< Back
India
ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് നേരെ മഷിപ്രയോഗംIndia
ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് നേരെ മഷിപ്രയോഗം
|18 Nov 2016 8:48 AM IST
ലഫ്റ്റനന്‍റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മടങ്ങവേയാണ് യുവാവ് മഷി പ്രയോഗം നടത്തിയത്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നേരെ മഷി പ്രയോഗം. ലഫ്റ്റനന്‍റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മടങ്ങവേയാണ് യുവാവ് മഷി പ്രയോഗം നടത്തിയത്. ഡല്‍ഹിയിലെ പകര്‍ച്ചവ്യാധി പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു സിസോദിയ.
പകര്‍ച്ചവ്യാധി രൂക്ഷമായ സമയത്ത് സിസോദിയ ഫിന്‍ലാന്‍റിലേക്ക് യാത്ര പോയത് നേരത്തെ വിവാദമായിരുന്നു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തന്നെ ഉപമുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉടന്‍ തിരിച്ചെത്തി സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥനത്തിലാണ് ഫിന്‍ലാന്‍റില്‍ നിന്ന് ഇന്നലെ തിരിച്ചെത്തിയ സിസോദിയ ഇന്ന് ഗവര്‍ണറെ കാണാനെത്തിയത്.