< Back
India
പൊതുസുരക്ഷ നിയമമനുസരിച്ച് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ തടവിലാക്കാന്‍ നീക്കംപൊതുസുരക്ഷ നിയമമനുസരിച്ച് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ തടവിലാക്കാന്‍ നീക്കം
India

പൊതുസുരക്ഷ നിയമമനുസരിച്ച് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ തടവിലാക്കാന്‍ നീക്കം

Khasida
|
14 Feb 2017 10:27 PM IST

ഇതിനായി അഞ്ഞൂറോളം നേതാക്കളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി.

കശ്മീരിലെ വിഘടനവാദ നേതാക്കളെ പൊതുസുരക്ഷ നിയമമനുസരിച്ച് തടവില്‍ വെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നു. ഇതിനായി അഞ്ഞൂറോളം നേതാക്കളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. മുന്‍കൂര്‍ വ്യവസ്ഥകളില്ലാത്ത ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. കശ്മീരിലെ കര്‍ഫ്യൂ 51ാം ദിവസവും തുടരുകയാണ്

കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന വിഘടനവാദനേതാക്കളെ തടവില്‍വെച്ചാല്‍ കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കള്‍ക്കൊപ്പം ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കളും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളില്‍ വിഘടനവാദ നേതാക്കളെ താല്‍ക്കാലികമായി കരുതല്‍ തടങ്കലില്‍ എടുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പൊതുസുരക്ഷ നിയമമനുസരിച്ച് ഇവരെ കൂടുതല്‍ കാലം തടവില്‍ വെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന നിലപാട് ഹുറിയത്ത് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ നിന്ന് കൊണ്ടുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്നും ഹുറിയത്ത് നേതാവ് ഹിലാല്‍ അഹമ്മദ് പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കണമെന്ന് വിഘടനവാദികളോട് മെഹബൂബ മുഫ്തി അഭ്യര്‍ത്ഥിച്ചിരുന്നു. 51 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 71 പേരാണ് കൊല്ലപ്പെട്ടത്.

Related Tags :
Similar Posts