< Back
India
ശാരദ ചിട്ടിതട്ടിപ്പ് കേസ്: നളിനി ചിദംബരത്തിന് സമന്‍സ്India
ശാരദ ചിട്ടിതട്ടിപ്പ് കേസ്: നളിനി ചിദംബരത്തിന് സമന്‍സ്
|20 Feb 2017 4:52 AM IST
സെപ്തംബര്‍ ആദ്യവാരം കൊല്‍ക്കത്തയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് സമന്‍സ്.
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. സെപ്തംബര്‍ ആദ്യവാരം കൊല്‍ക്കത്തയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് സമന്‍സ്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നളിനി ചിദംബരത്തിന്റെ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐയും നളിനി ചിദംബരത്തിന് സമന്‍സ് അയച്ചിരുന്നു.