കാവേരി നദീജലം തമിഴ്‌നാടിനു വിട്ടുനല്‍കാമെന്ന് കര്‍ണാടകകാവേരി നദീജലം തമിഴ്‌നാടിനു വിട്ടുനല്‍കാമെന്ന് കര്‍ണാടക
|സുപ്രീം കോടതി ഉത്തരവുകളെ ധിക്കരിക്കുന്നത് അവസാനിപ്പിക്കാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു

സുപ്രീം കോടതിയുടെ അന്ത്യശാസനത്തില്‍ കര്‍ണാടക തീരുമാനം മാറ്റി. കാവേരി നദീജലം തമിഴ്‌നാടിനു വിട്ടുനല്‍കാന്‍ സമ്മതമറിയിച്ചുകൊണ്ടുള്ള പ്രമേയം കര്‍ണാടക നിയമസഭ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നു വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കാമെന്നാണ് കര്‍ണാടക ധാരണയായിരിക്കുന്നത്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളമുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി പറഞ്ഞു. കുടിവെള്ളത്തിന് മാത്രമേ കാവേരി നദിയിലെ വെള്ളം ഉപയോഗിക്കാവൂ എന്ന പ്രമേയം കര്‍ണാടക നിയമസഭ റദ്ദാക്കി.
സുപ്രീം കോടതി ഉത്തരവുകളെ ധിക്കരിക്കുന്നത് അവസാനിപ്പിക്കാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് വെള്ളം വിട്ടു നല്‍കണമെന്നും ഇത് സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അധിക വെള്ളം വിട്ടുനല്‍കാതെ വീണ്ടും കോടതി ഉത്തരവ് ലംഘിക്കാനാണ് ഒരുക്കമെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കി.