< Back
India
നാല് മാസത്തിനിടെ 65250 കോടിയുടെ അനധികൃത സ്വത്ത് വെളിപ്പെട്ടെന്ന് ജെയ്റ്റിലിനാല് മാസത്തിനിടെ 65250 കോടിയുടെ അനധികൃത സ്വത്ത് വെളിപ്പെട്ടെന്ന് ജെയ്റ്റിലി
India

നാല് മാസത്തിനിടെ 65250 കോടിയുടെ അനധികൃത സ്വത്ത് വെളിപ്പെട്ടെന്ന് ജെയ്റ്റിലി

Subin
|
6 March 2017 9:45 AM IST

64,275 പേര്‍ പദ്ധതി പ്രകാരം സ്വത്ത് വെളിപ്പെടുത്തിയെന്നും അന്തിമ കണക്ക് വരുമ്പോള്‍ തുക ഇനിയും വര്‍ദ്ധിച്ചേക്കുമെന്നും ജെയ്റ്റിലി പറഞ്ഞു.

അനധികൃത സ്വത്ത് വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് 65,250 കോടിയുടെ സ്വത്ത് വെളിപ്പെടുത്തപ്പെട്ടതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 64,275 പേര്‍ പദ്ധതി പ്രകാരം സ്വത്ത് വെളിപ്പെടുത്തിയെന്നും അന്തിമ കണക്ക് വരുമ്പോള്‍ തുക ഇനിയും വര്‍ദ്ധിച്ചേക്കുമെന്നും ജെയ്റ്റിലി പറഞ്ഞു. എച്ച്.എസ്.ബി.സി പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയ്ക്ക് പുറമെ 8000 കോടിയുടെ കള്ളപ്പണം കൂടി കണ്ടെത്തിയതായും ജെയ്റ്റിലി വെളിപ്പെടുത്തി.

കള്ളപ്പണം കൈവശമുള്ളവര്‍ക്ക് സ്വത്ത് വെളിപ്പെടുത്താനും നിയമവിധേയമാക്കുന്നതിനുമുള്ള പദ്ധതിയനുസരിച്ച് നാല് മാസത്തെ സമയപരിധിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജൂണ്‍ ഒന്നിന് തുടങ്ങിയ പദ്ധതി സപ്തംബര്‍ 30ന് അവസാനിച്ചു. ഈ കാലയളവില്‍ 65,250 കോടിയുടെ സ്വത്ത് വെളിപ്പെടുത്തപ്പെട്ടതായി ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി പറഞ്ഞു.

ഇത് ഏകദേശ കണക്ക് മാത്രമാണെന്നും അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ തുക ഇനിയും വര്‍ദ്ധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എച്ച്.എസ്.ബി.സി വെളിപ്പെടുത്തിയ കള്ളപ്പണ നിക്ഷേപങ്ങളുടെ കണക്കിനു പുറമെ 8000 കോടി രൂപയുടെ കള്ളപ്പണം കൂടി അവിടെ നിന്ന് കണ്ടെത്താനായത് ഇതിന് തെളിവായി ജെയ്റ്റിലി ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts