< Back
India
നീറ്റ് നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍നീറ്റ് നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
India

നീറ്റ് നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

admin
|
16 April 2017 11:42 PM IST

നീറ്റ് ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളും, സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്‍റുകളും നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളും, സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്‍റുകളും നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നീറ്റ് നടപ്പാക്കുന്നതില്‍ നിന്ന് ഈ വര്‍ഷം ഇളവ് വേണം, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രത്യേക പ്രവേശ പരീക്ഷകള്‍ക്ക് അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്.

ഹരജി കഴിഞ്ഞ തവണ പരിഗണിക്കവേ, ഉത്തരവില്‍ ഭേദഗതി വരുത്തേണ്ട അടിയന്തര സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവനുസരിച്ച് നീറ്റ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 1ന് നടന്നിരുന്നു. രണ്ടാം ഘട്ടം ജൂലൈയില്‍ നടക്കാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ ഭേദഗതി ആവശ്യപ്പെടുന്നത്. ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Related Tags :
Similar Posts