< Back
India
കേജ്‍രിവാളിന്‍റെ ഭാര്യ വിആര്‍എസ് എടുത്തുകേജ്‍രിവാളിന്‍റെ ഭാര്യ വിആര്‍എസ് എടുത്തു
India

കേജ്‍രിവാളിന്‍റെ ഭാര്യ വിആര്‍എസ് എടുത്തു

admin
|
20 April 2017 5:18 PM IST

ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെ ഉദ്യോഗസ്ഥയായ സുനിത കഴിഞ്ഞ വര്‍ഷമാണ് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ഭാര്യ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിആര്‍എസ് എടുത്തു. ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെ ഉദ്യോഗസ്ഥയായ സുനിത കഴിഞ്ഞ വര്‍ഷമാണ് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കിയത്. സുനിതക്ക് വിരമിക്കാനുള്ള സമ്മതം നല്‍കികൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഇന്നലെയാണ് പുറത്തുവിട്ടത്. ജൂലൈ 15ന് സേവനം അവസാനിപ്പിക്കാന്‍ സുനിതയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയതായി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ലാഭമുണ്ടാകുന്ന ഏതെങ്കിലും സേവനം ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുവാദം തേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Similar Posts