< Back
India
മുന്‍ ഹരിയാന മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തുIndia
മുന്‍ ഹരിയാന മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തു
|9 May 2017 3:49 PM IST
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് കമ്പനിക്ക് മുഖ്യമന്ത്രിയായിരിക്കെ വഴി വിട്ട് ഭൂമി നല്‍കിയെന്ന ആരോപണത്തിലാണ് കേസ്
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് കമ്പനിക്ക് മുഖ്യമന്ത്രിയായിരിക്കെ വഴി വിട്ട് ഭൂമി നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. തുച്ഛമായ വിലക്ക്, നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഭൂമി നല്‍കിയതെന്നാണ് ആരോപണം.