< Back
India
കാവേരി തര്‍ക്കം: സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് സിദ്ധരാമയ്യകാവേരി തര്‍ക്കം: സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് സിദ്ധരാമയ്യ
India

കാവേരി തര്‍ക്കം: സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് സിദ്ധരാമയ്യ

Sithara
|
19 May 2017 8:36 PM IST

തമിഴ്നാടിന് 6000 ഖന അടി കാവേരി ജലം വിട്ടുനല്‍കണം എന്ന സുപ്രിംകോടതി വിധി അപ്രായോഗികമെന്ന് കര്‍ണാടക മുഖ്യമന്ത്രി

തമിഴ്നാടിന് 6000 ഖന അടി കാവേരി ജലം വിട്ടുനല്‍കണം എന്ന സുപ്രിംകോടതി വിധി അപ്രായോഗികമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് കര്‍ണാടക മന്ത്രിസഭയുടെ അടിയന്തര കാബിനറ്റ് യോഗവും സര്‍വകക്ഷി യോഗവും ഇന്ന് നടക്കും.

ഈ മാസം 27 വരെ പ്രതിദിനം 6000 ഖന അടി കാവേരിജലം തമിഴ്നാടിന് വിട്ട് കൊടുക്കണമെന്നാണ് കോടതിവിധി. നിലവില്‍ കര്‍ണാടകത്തിന് ജലക്ഷാമമുള്ളതിനാല്‍ കോടതിയുടെ തീരുമാനം അപ്രായോഗികമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കോടതി വിധി ഇന്ന് ചേരുന്ന കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യും. തുടര്‍ നടപടികള്‍ സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കും. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് തടയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

അതിനിടെ മാണ്ഡ്യയിലും മൈസൂരിലും പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related Tags :
Similar Posts