< Back
India
തമിഴ്‌നാട്ടില്‍ ഇടത്പക്ഷം വിജകാന്തിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുംIndia
തമിഴ്‌നാട്ടില്‍ ഇടത്പക്ഷം വിജകാന്തിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും
|21 May 2017 3:40 AM IST
ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് വിജയകാന്തിന്‌റെ ഡി.എം.ഡി.കെ സഖ്യമുണ്ടാക്കി

തമിഴ്‌നാട്ടില്‍ ഇടത്പക്ഷം ഡി.എം.ഡി.കെയുമായി ചേര്‍ന്ന് മത്സരിക്കും. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് വിജയകാന്തിന്‌റെ ഡി.എം.ഡി.കെ സഖ്യമുണ്ടാക്കി. ഡി.എം.ഡി.കെ 124 സീറ്റുകളിലും ജനക്ഷേമമുന്നണി 110 സീറ്റുകളിലും മത്സരിക്കും. സി.പി.എം, സി.പി.ഐ, വൈക്കോയുടെ എം.ഡി.എം.കെ, വി.സി.കെ എന്നീ പാര്‍ട്ടികള്‍ അടങ്ങുന്നതായിരുന്നു ജനക്ഷേമ മുന്നണി.