< Back
India
കരുണ്‍ നായരെ ഉള്‍പ്പെടുത്തിയില്ല; സെലക്ടര്‍മാരെ വിമര്‍ശിച്ച് ഹര്‍ഭജന്റെ ട്വീറ്റ്കരുണ്‍ നായരെ ഉള്‍പ്പെടുത്തിയില്ല; സെലക്ടര്‍മാരെ വിമര്‍ശിച്ച് ഹര്‍ഭജന്റെ ട്വീറ്റ്
India

കരുണ്‍ നായരെ ഉള്‍പ്പെടുത്തിയില്ല; സെലക്ടര്‍മാരെ വിമര്‍ശിച്ച് ഹര്‍ഭജന്റെ ട്വീറ്റ്

Ubaid
|
21 May 2017 12:36 PM IST

ഏകദിന ടീമില്‍ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമില്‍ പോലും അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ എവിടെ? ഏകദിന ടീമില്‍ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമില്‍ പോലും അദ്ദേഹത്തെ കാണുന്നില്ല, കൊള്ളാം എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ് അല്‍പസമയത്തിനകം തന്നെ പിന്‍വലിച്ചു. വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി–20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഹര്‍ഭജനും ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റിലാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്.

Related Tags :
Similar Posts