< Back
India
ജിഷയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധംജിഷയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം
India

ജിഷയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം

admin
|
21 May 2017 5:01 PM IST

ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേരള ഹൌസിന് മുന്നില്‍ പ്രതിഷേധ പരിപാടി നടന്നു

ജിഷയുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേരള ഹൌസിന് മുന്നില്‍ പ്രതിഷേധ പരിപാടി നടന്നു. പരിപാടിയെ സി പി നാരായണന്‍ എംപി അഭിസംബോധന ചെയ്തു.

പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ ഉടെന്‍ പിടികൂടുക, സ്ത്രീകളോടുള്ള അതിക്രമം അവസാനിപ്പിക്കുക, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ സംയുക്ത പ്രതിഷേധ പരിപാടി നടന്നത്. പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യവും പൊതുസമൂഹത്തിന്‍റെ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ട മനോഭാവത്തെക്കുറിച്ചും പരിപാടിയെ അഭിസംബോധന ചെയ്ത സി പി നാരായണന്‍ എംപി സംസാരിച്ചു.

ശാസ്ത്ര സാങ്കേതിക പരിഷത്ത്, പ്രഗതി ഷീല്‍ മഹിളാ സംഘതന്‍, വ്യക്ഷ്, കെഎസ്എസ്പി, ക്ലോണ്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കുചേര്‍ന്നു.

Related Tags :
Similar Posts