< Back
India
കേജ്‍രിവാളിനെതിരെ മഷിയേറ്: എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍കേജ്‍രിവാളിനെതിരെ മഷിയേറ്: എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India

കേജ്‍രിവാളിനെതിരെ മഷിയേറ്: എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Damodaran
|
28 May 2017 7:55 AM IST

പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മുന്നേറ്റത്തെ ചോദ്യം ചെയ്ത കേജ്‍രിവാളിന്‍റെ നടപടിയിലുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു നടപടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ മഷിയെറിഞ്ഞതിന് രണ്ട് എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബികനേറില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മുന്നേറ്റത്തെ ചോദ്യം ചെയ്ത കേജ്‍രിവാളിന്‍റെ നടപടിയിലുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു നടപടി.

മരണമടഞ്ഞ ഒരു എഎപി പ്രവര്‍ത്തകന്‍റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ ശേഷം കേജ്‍രിവാള്‍ റെയില്‍വേസ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധ സമരം അരങ്ങേറിയത്. മൂന്നു യുവാക്കളാണ് കേജ്‍രിവാളിന്‍റെ ദേഹത്തേക്ക് മഷിക്കുപ്പി എറിഞ്ഞത്. ഇതില്‍ രണ്ടുപേരെ എഎപി പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‌ ഏല്‍പ്പിക്കുകയായിരുന്നു.

Similar Posts