< Back
India
വിജയ് മല്യക്ക് വീണ്ടും സമന്‍സ്; ഏപ്രില്‍ ഒമ്പതിന് ഹാജരാകണംവിജയ് മല്യക്ക് വീണ്ടും സമന്‍സ്; ഏപ്രില്‍ ഒമ്പതിന് ഹാജരാകണം
India

വിജയ് മല്യക്ക് വീണ്ടും സമന്‍സ്; ഏപ്രില്‍ ഒമ്പതിന് ഹാജരാകണം

admin
|
4 Jun 2017 7:30 PM IST

വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്യക്ക് വീണ്ടും സമന്‍സ്.

വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്യക്ക് വീണ്ടും സമന്‍സ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. ഇന്ന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നെങ്കിലും കാലാവധി നീട്ടിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാര്‍ച്ച് 18 ന് ഹാജരാകണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് ഹാജരാകാന്‍ കഴിയില്ലെന്നും ഏപ്രിലില്‍ ഹാജാരാകാമെന്നും മല്യ മറുപടി നല്‍കിയിരുന്നു. മല്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയക്കുന്ന മൂന്നാമത്തെ സമന്‍സാണിത്. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9000 കോടി രൂപയുടെ ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 4000 കോടി രൂപ സെപ്‍തംബറില്‍ നല്‍കാമെന്ന് മല്യയും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയും സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

Similar Posts