< Back
India
വിശന്നും ദാഹിച്ചും വലഞ്ഞവര്‍ എങ്ങനെ ഭാരത് മാതാ കീ ജയ് വിളിക്കും: ശിവസേന എംപിവിശന്നും ദാഹിച്ചും വലഞ്ഞവര്‍ എങ്ങനെ ഭാരത് മാതാ കീ ജയ് വിളിക്കും: ശിവസേന എംപി
India

വിശന്നും ദാഹിച്ചും വലഞ്ഞവര്‍ എങ്ങനെ ഭാരത് മാതാ കീ ജയ് വിളിക്കും: ശിവസേന എംപി

admin
|
10 Jun 2017 9:11 PM IST

വിശപ്പും ദാഹവും കൊണ്ട് വലയുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് ശിവസേന എംപി സഞ്ജയ് റൌത്ത്.

വിശപ്പും ദാഹവും കൊണ്ട് വലയുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് ശിവസേന എംപി സഞ്ജയ് റൌത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാറുണ്ട്. ഒരു ദിവസമെങ്കിലും അദ്ദേഹം വരച്ചാബാധിത മേഖലകളായ ബുന്ദേല്‍ഖണ്ഡിലും മറാത്തവാഡയിലും ചെലവഴിക്കണം. എന്നിട്ട് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉള്ളില്‍ ഉണ്ടെങ്കിലും അവരുടെ വയര്‍ കാലിയാണ്. ഇതിന് മതവുമായി ബന്ധമില്ല. എന്നാല്‍ പട്ടിണിയുമായി ബന്ധമുണ്ട്. അതിനാല്‍ അവര്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കാനാവില്ലെന്നും സഞ്ജയ് റൌത്ത് വ്യക്തമാക്കി.

പട്ടിണിരഹിത, വരള്‍ച്ചാ രഹിത ഭാരതം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ട് റൌത്ത് വ്യക്തമാക്കി. രാജ്യം വരള്‍ച്ചാ രഹിതമാകുമ്പോള്‍ സ്വയം കോണ്‍ഗ്രസ് രഹിതമാകും. പാകിസ്താനാണ് ഏറ്റവും വലിയ ശത്രു എന്നാണ് നാം കരുതുന്നത്. എന്നാല്‍ പട്ടിണിയും ദാരിദ്ര്യവുമാണ് ഏറ്റവും വലിയ ശത്രുക്കളെന്നും എംപി പറഞ്ഞു.

വിജയ് മല്യ ബാങ്കുകളില്‍ നിന്ന് കടമെടുത്ത 850 കോടി രൂപയുമായി മുങ്ങിയിട്ടും നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതേസമയം തുച്ഛമായ വായ്പ മാത്രമേ തിരിച്ചടക്കാനുള്ളൂ എങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കും. അച്ഛാ ദിന്നിനെ കുറിച്ച് സംസാരിക്കുന്ന നമുക്ക് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും സഞ്ജയ് റൌത്ത് പറഞ്ഞു.

Similar Posts