< Back
India
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ്: മുഴുവന്‍ രേഖകളും പാര്‍ലമെന്റില്‍ വെക്കുമെന്ന് പരീക്കര്‍India
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ്: മുഴുവന്‍ രേഖകളും പാര്‍ലമെന്റില്‍ വെക്കുമെന്ന് പരീക്കര്‍
|15 Jun 2017 1:53 AM IST
അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇടപാട് സംബന്ധിച്ച് ബുധനാഴ്ച പാര്‍ലമെന്റില്‍ വിശദീകരിയ്ക്കുമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മീനാക്ഷി ലേഖി ലോക്സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാട് കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എകെ ആന്റണി പറഞഞു. കേന്ദ്രസര്‍ക്കാര്‍ കേവലം അവകാശവാദം ഉന്നയിക്കാതെ നടപടിയെടുക്കാന്‍ ധൈര്യം കാണിക്കണമെന്നും എകെ ആന്റണി പറഞ്ഞു.