< Back
India
അമ്മയില്ലാതെ തമിഴ്‍നാട് മന്ത്രിസഭാ യോഗം; അധ്യക്ഷത ‘അമ്മ’യുടെ കസേരയും ചിത്രവുംഅമ്മയില്ലാതെ തമിഴ്‍നാട് മന്ത്രിസഭാ യോഗം; അധ്യക്ഷത ‘അമ്മ’യുടെ കസേരയും ചിത്രവും
India

അമ്മയില്ലാതെ തമിഴ്‍നാട് മന്ത്രിസഭാ യോഗം; അധ്യക്ഷത ‘അമ്മ’യുടെ കസേരയും ചിത്രവും

Ubaid
|
16 Jun 2017 5:58 PM IST

മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ സെല്‍വത്തിന് കൈമാറിയ ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗമായിരുന്നു ഇന്നത്തേത്

മുഖ്യമന്ത്രി ജയലളിതയില്ലാതെ തമിഴ്നാട് മന്ത്രിസഭ യോഗം ചേര്‍ന്നു. ധനമന്ത്രി ഒ പനീര്‍ ശൈല്‍വത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രിസഭ യോഗത്തില്‍ ജയലളിത ഇരിക്കാറുണ്ടായിരുന്ന കസേരക്ക് മുന്നില്‍ അവരുടെ ചിത്രം വെച്ചാണ് പനീര്‍ സെല്‍വം ഇരുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ സെല്‍വത്തിന് കൈമാറിയ ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗമായിരുന്നു ഇന്നത്തേത്. കാവേരി നദീ ജല തര്‍ക്കവും, തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളുമുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു.

Similar Posts