< Back
India
India

അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്

admin
|
22 Jun 2017 4:21 AM IST

പ്രഭാഷണത്തിനിടെ യോഗ ദിനാഘോഷത്തെ പരാമര്‍ശിച്ച മോദി പ്രമേഹ നിയന്ത്രണത്തിന് യോഗ എങ്ങിനെ ഉപയോഗപ്രദമാക്കാമെന്ന് ആലോചിക്കണമെന്നും

അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍കി ബാത്ത്.1975 ജൂണില്‍ പൊതു ജനാഭിപ്രായത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുജനാഭിപ്രായത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.പിഎസ്എൽവി വിക്ഷേപണം വിജയിപ്പിച്ച ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജനാധിപത്യത്തിലെ ഇരുണ്ടകാലമാണ് അടിയന്തരാവസ്ഥക്കാലം.1975ലെ അടിയന്തരാവസ്ഥക്കാലത്ത് പൊതുജനാഭിപ്രായത്തെ അടിച്ചമര്‍ത്തുകയാണുണ്ടായതെങ്കില്‍ പൊതുജനാഭിപ്രായങ്ങളെ പ്രോത്സാഹിപപ്പിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റോഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത് ഇതിനുദാഹരണമാണ്.ഒരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമാവുക തന്നെ വേണമെന്നും പറഞ്ഞുകൊണ്ടായിരുന്നു 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ മോദി വിമര്‍ശിച്ചത്

20 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച പിഎസ്എൽവിയുടെ വിജയത്തില്‍ ഐഎസ്ആർഒ ഉദ്യോഗസ്ഥരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.രാജ്യത്തെ ഉന്നതിയിലെത്തിക്കാന്‍ കര്‍ഷകരെപ്പോലെ തന്നെ രാജ്യത്തെ ശാസ്ത്രജ്ഞരും കഠിനമായ ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10-12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പെണ്‍കുട്ടികളെയും വ്യോമ സേനയില്‍ പൈലറ്റുമാരായി ചുമതലയേറ്റ വനിതകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രഭാഷണത്തിനിടെ യോഗ ദിനാഘോഷത്തെ പരാമര്‍ശിച്ച മോദി പ്രമേഹ നിയന്ത്രണത്തിന് യോഗ എങ്ഹിനെ ഉപയോഗപ്രദമാക്കാമെന്ന് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.

Similar Posts