വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചുവെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു
|ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ സഹോദരിയും പങ്കെടുത്തു
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രമുഖ അഭിഭാഷകന്‍ പര്‍വേസ് ആലം. ഭാവി ഇന്ത്യയില്‍ ഒരുമതവിഭാഗവും സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകമനുഷ്യാവകാശ ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനാധിപത്യപ്രതിരോധം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ സഹോദരിയും പങ്കെടുത്തു. ഭോപ്പാലില്‍ കൊല്ലപ്പെട്ട എട്ട് വിചാരണത്തടവുകാരുടെ അഭിഭാഷകനാണ് അഡ്വക്കേറ്റ് പര്‍വേസ് ആലം.
ജയില്‍ ചാടിയ തടവുകാര്‍ ടൂത്ത്ബ്രഷ് ഉപയോഗിച്ചാണ് പുറത്ത് കടന്നതെന്ന് പറയുന്നത് ബുദ്ധിശൂന്യമാണെന്ന് അദേഹം പറഞ്ഞു, ഐസ്ഒ അംഗീകാരമുള്ള ജയില്‍ ഇത്ര ദുര്‍ബലമാണെങ്കില്‍ മോദി പോലും രാജ്യത്ത് സുരക്ഷിതനല്ലെന്നും പര്‍വേസം ആലം അഭിപ്രായപ്പെട്ടു. ട്രോന്‍സ് - ടൂത്ത് ബ്രഷ് ഉപയോഗിച്ച് എങ്ങനെ ജയില്‍ തുറക്കാനാവും. ഇങ്ങനെയാണെങ്കില്‍ രാജ്യത്തെ സര്‍ക്കാര് പോലും സുരക്ഷിതമല്ല
നജീബ് തിരോധാനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര് ചെയ്തിരിക്കുന്നത് ഉമ്മയുടെ മൊഴി അട്ടിമറിച്ചാണെന്ന് നജീബിന്റെ സഹോദരി സദഫ് മുഷ്റഫ് പറഞ്ഞു. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇരകള്‍ നീതി ചോദിക്കുന്ന എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയില്‍ വിവിധ കേസുകളിലായി യുഎപിഎ ചുമത്തപ്പെട്ടവരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്തു.