< Back
India
മുസാഫര്‍നഗറില്‍ പണിയെടുക്കാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനംIndia
മുസാഫര്‍നഗറില്‍ പണിയെടുക്കാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം
|1 July 2017 3:31 PM IST
മുസാഫര്‍നഗര്‍ പിപലാഹേര സ്വദേശിയായ രാജു, ഇയാളുടെ ഭാര്യ മന്ദേഷ് എന്നിവര്‍ക്കാണ് ഇനാ സിംഗ് എന്ന ഭൂവുടവുമയുടെ മര്‍ദനമേറ്റത്

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. മുസാഫര്‍നഗര്‍ പിപലാഹേര സ്വദേശിയായ രാജു, ഇയാളുടെ ഭാര്യ മന്ദേഷ് എന്നിവര്‍ക്കാണ് ഇനാ സിംഗ് എന്ന ഭൂവുടവുമയുടെ മര്‍ദനമേറ്റത്. രാജുവിനെ മര്‍ദിക്കുന്നത് കണ്ട മന്ദേഷ് തടസംപിടിച്ചപ്പോള്‍ ഇവരെയും ഇനാ സിംഗും സംഘവും മര്‍ദിച്ചു. ക്രൂരമായ മര്‍ദനത്തിനു വിധേയമായ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ദലിതുകള്‍ ഖാടോലി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.