< Back
India
അസം, ബംഗാള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കുംIndia
അസം, ബംഗാള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
|11 July 2017 9:23 AM IST
അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പശ്ചിമ ബംഗാളില്‍ 31 സീറ്റിലും അസമില്‍ 61 സീറ്റുകളിലേക്കുമാണ് തിങ്കളാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ 142 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര, നാരായണ്‍ ഗഡ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ആദ്യഘട്ടത്തില്‍ അസമില്‍ 78.06 ശതമാനവും ബംഗാളില്‍ 80 ശതമാനവും പൊളിങ് രേഖപ്പെടുത്തിയിരുന്നു.