< Back
India
ജഡേജയും ഭാര്യയും വാഹനാപകടത്തില്‍പ്പെട്ടുജഡേജയും ഭാര്യയും വാഹനാപകടത്തില്‍പ്പെട്ടു
India

ജഡേജയും ഭാര്യയും വാഹനാപകടത്തില്‍പ്പെട്ടു

admin
|
3 Aug 2017 2:11 AM IST

 ഇവര്‍ സഞ്ചരിച്ചിരുന്ന ഓഡി കാര്‍ ഒരു ഇരുചക്രവാഹനത്തിന്‍റെ പിന്നിലിടിക്കുകയായിരുന്നു.  ഇരുചക്രവാഹനം ഓടിച്ചിരുന്ന പ്രീതി ശര്‍മ എന്ന

ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജയും ഭാര്യ റീവ സോളങ്കിയും വാഹനാപകടത്തില്‍പ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓഡി കാര്‍ ഒരു ഇരുചക്രവാഹനത്തിന്‍റെ പിന്നിലിടിക്കുകയായിരുന്നു. ഇരുചക്രവാഹനം ഓടിച്ചിരുന്ന പ്രീതി ശര്‍മ എന്ന യുവതി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ജഡേജ തന്നെയാണ് ഇവരെ സമീപത്തുള്ള ഒരു ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷക്കുള്ള സൌകര്യമൊരുക്കിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ജഡേജക്ക് ട്വന്‍റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Related Tags :
Similar Posts