< Back
India
യുപിയെ ഇളക്കി മറിക്കാന്‍ രാഹുല്‍ ‌- അഖിലേഷ് റോഡ്ഷോകള്‍‌യുപിയെ ഇളക്കി മറിക്കാന്‍ രാഹുല്‍ ‌- അഖിലേഷ് റോഡ്ഷോകള്‍‌
India

യുപിയെ ഇളക്കി മറിക്കാന്‍ രാഹുല്‍ ‌- അഖിലേഷ് റോഡ്ഷോകള്‍‌

Sithara
|
5 Aug 2017 7:15 PM IST

ഉത്തര്‍ പ്രദേശില്‍ എസ്പി - കോണ്‍ഗ്രസ് സംഖ്യത്തെ ആവേശത്തിലാക്കി അഖിലേഷ്- രാഹുല്‍ സംയുക്ത പ്രചരണം.

ഉത്തര്‍ പ്രദേശില്‍ എസ്പി - കോണ്‍ഗ്രസ് സംഖ്യത്തെ ആവേശത്തിലാക്കി അഖിലേഷ്- രാഹുല്‍ സംയുക്ത പ്രചരണം. ഇന്നലെ ഇരുവരും നടത്തിയ റോഡ്ഷോ ലക്നൌ നഗരത്തെ ഇളക്കി മറിച്ചു. ഇനി 13 റോഡ് ഷോകള്‍ കൂടി ഇരുവരും നടത്തുമെന്നാണ് റിപ്പോര്‍‌ട്ട്.

ബിജെപിയോടൊപ്പം നിന്ന പാരമ്പര്യമുള്ള ശിയാക്കളുള്‍പ്പെടെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പുരാന ലക്നൌ മേഖലയിലൂടെയായിരുന്നു ഇന്നലെ രാഹുലും അഖിലേഷും റോഡ് ഷോ നടത്തിയത്. കൈപ്പത്തി, സൈക്കിള്‍ ചിഹ്നങ്ങള്‍ പതിച്ച് പ്രത്യേകം ഒരുക്കിയ വാഹനത്തിന്‍റെ മുകളില്‍ കയറി വിവിധ കവലകളില്‍ രാഹുലും അഖിലേഷും പ്രസംഗിച്ചു.

ആവേശത്തോടെയാണ് അണികള്‍ റോഡ് ഷോയെ ഏറ്റെടുത്തത്. ബീഹാറില്‍ വിജയം കണ്ട വിശാല സഖ്യത്തിന്‍റെ അതേ പ്രചരണ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് - എസ്പി സഖ്യം യുപിയില്‍ പിന്തുടരുക. റോഡ്ഷോകളും പുതിയ മുദ്രാവാക്യങ്ങളും മുന്നിണിയിലെ നേതാക്കളുടെ വേദി പങ്കിടലും വരുദിവസങ്ങളിലുമുണ്ടാകും.

ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന പശ്ചിമ യുപിയില്‍ രാഹുലും അഖിലേഷും ഒന്നിച്ച് പ്രചാരണം നടത്തും. അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംബിള്‍ യാദവും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഒന്നിച്ചുള്ള പ്രചാരണ പരിപാടികളുമുണ്ടാകും.

Related Tags :
Similar Posts