< Back
India
ഉറാന്‍ നാവികാസ്ഥാനത്തിന് സമീപം ആയുധധാരികള്‍: തിരച്ചില്‍ അവസാനിപ്പിച്ചുഉറാന്‍ നാവികാസ്ഥാനത്തിന് സമീപം ആയുധധാരികള്‍: തിരച്ചില്‍ അവസാനിപ്പിച്ചു
India

ഉറാന്‍ നാവികാസ്ഥാനത്തിന് സമീപം ആയുധധാരികള്‍: തിരച്ചില്‍ അവസാനിപ്പിച്ചു

Khasida
|
14 Aug 2017 3:14 PM IST

ആയുധധാരികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം മുംബൈ പൊലീസ് പുറത്തുവിടുകയും ചെയ്തു.

മുംബൈയിലെ ഉറാന്‍ നാവികാസ്ഥാനത്തിന് സമീപം ആയുധധാരികളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു.. രണ്ട് ദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിലും സംശയാസ്പദമായി ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്..

രണ്ട് കുട്ടികളാണ് ആയുധധാരികളായ നാലു പേരെ കണ്ടതായി വിവരം നല്‍കിയത്.. കറുത്ത വസ്ത്രം ധരിച്ചിരുന്ന ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്നും അപരിചിതമായ ഭാഷയില്‍ സംസാരിച്ചിരുന്നു എന്നുമായിരുന്നു കുട്ടികള്‍ നല്‍കിയ വിവരം. ഇതിനെ തുടര്‍ന്നാണ് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തില്‍ തീരദേശത്തും കടലിലും തെരച്ചില്‍ നടത്തിയത്. ‌

ആയുധധാരികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം മുംബൈ പൊലീസ് പുറത്തുവിടുകയും ചെയ്തു. എന്‍എസ്ജി കമാന്‍ഡോകളും നേവിയുടെ കമാന്‍ഡോ വിഭാഗമായ മാര്‍കോസും തെരച്ചിലില്‍ പങ്കെടുത്തു. കുട്ടികളുടെ മൊഴി പ്രകാരം സംശയാസ്പദമായ നിലയില്‍ ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തെരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ പ്രദേശത്തും മുംബൈ നഗരത്തിലും നേവി പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശം തുടരും.

Related Tags :
Similar Posts