< Back
India
ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമിജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി
India

ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി

Sithara
|
14 Aug 2017 8:10 AM IST

ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി.

ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി. അഴിമതിക്കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടത്. ഈ രണ്ട് കേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൌതമി പറഞ്ഞു. ട്വീറ്റിലാണ് ഗൌതമി ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ ഗൌതമി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.

Related Tags :
Similar Posts