< Back
India
അധികാരത്തിലെത്തിയാല്‍ നാല് ആഴ്ച കൊണ്ട് മയക്കുമരുന്ന് മാഫിയയെ തളയ്ക്കും: അമരീന്ദര്‍അധികാരത്തിലെത്തിയാല്‍ നാല് ആഴ്ച കൊണ്ട് മയക്കുമരുന്ന് മാഫിയയെ തളയ്ക്കും: അമരീന്ദര്‍
India

അധികാരത്തിലെത്തിയാല്‍ നാല് ആഴ്ച കൊണ്ട് മയക്കുമരുന്ന് മാഫിയയെ തളയ്ക്കും: അമരീന്ദര്‍

Sithara
|
22 Aug 2017 8:10 PM IST

അധികാരം ലഭിച്ചാല്‍ നാലാഴ്ച കൊണ്ട് പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ തളക്കുമെന്ന് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

അധികാരം ലഭിച്ചാല്‍ നാലാഴ്ച കൊണ്ട് പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ തളക്കുമെന്ന് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത ആം ആദ്മി പാര്‍ട്ടിയില്‍ നക്സലൈറ്റുകളും ഖാലിസ്ഥാന്‍ വാദികളുമാണ് ചേരുന്നത്. രണ്ടാനമ്മയെ പോലെയാണ് അകാലി - ബിജെപി സര്‍ക്കാര്‍ പഞ്ചാബിനോട് പെരുമാറിയതെന്നും അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.

പഞ്ചാബിനെയാകെ തകര്‍ത്ത അകാലിഭരണം അവസാനിപ്പിക്കുകയാണ് തന്‍റെ പൊതുജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അമരീന്ദര്‍ പറഞ്ഞു. 1970കളിലെ അസ്ഥിരതകളിലേക്ക് പഞ്ചാബിനെ കൊണ്ടു പോകുന്നതാണ് ആം ആദ്മിയുടെ രാഷ്ട്രീയമെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.

നവജ്യോത് സിംഗ് സിദ്ദു ബിജെപിയിലായിരുന്നപ്പോള്‍ വിമര്‍ശിച്ചത് രാഷ്ട്രീയ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്. സിദ്ദുവും താനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

Related Tags :
Similar Posts