India
അയോധ്യയില്‍ വിജയിക്കാന്‍ ഇത്തവണ ബിജെപി വിയര്‍ക്കുംഅയോധ്യയില്‍ വിജയിക്കാന്‍ ഇത്തവണ ബിജെപി വിയര്‍ക്കും
India

അയോധ്യയില്‍ വിജയിക്കാന്‍ ഇത്തവണ ബിജെപി വിയര്‍ക്കും

Khasida
|
25 Aug 2017 8:21 PM IST

ബി ജെ പി രംഗത്തിറക്കിയ പുതുമുഖ സ്ഥാനാര്‍ഥി വേദ് പ്രകാശ് ഗുപ്തക്കെതിരെ ബി.ജെ.പിയില്‍ വിമതനീക്കം ശക്തമാണ്.

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് വര്‍ഷങ്ങളോളം കൈയ്യടക്കിയ ബി.ജെ.പി ഇത്തവണ കനത്ത എതിര്‍പാണ് നേരിടുന്നത്. ബി ജെ പി രംഗത്തിറക്കിയ പുതുമുഖ സ്ഥാനാര്‍ഥി വേദ് പ്രകാശ് ഗുപ്തക്കെതിരെ ബി.ജെ.പിയില്‍ വിമതനീക്കം ശക്തമാണ്. സിറ്റിംഗ് എം.എല്‍.എ സമാജ്‌വാദി പാര്‍ട്ടിയുടെ തേജ്‌നാരായണ്‍ പാണ്ടെയും മണ്ഡലത്തിലെ ഏക മുസ്‌ലിം സ്ഥാനാര്‍ഥിയായ ബി.എസ്.പിയുടെ ബാസ്മി സിദ്ദീഖിയും പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമുള്ള കാലത്ത് ഫൈസാബാദില്‍ നിന്ന് പലതവണ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച ലല്ലു സിംഗ് ഇക്കുറി മല്‍സര രംഗത്തില്ല. കഴിഞ്ഞ തവണ തേജ് നാരായണ്‍ പാണ്ടെയോടു തോറ്റ ലല്ലുവിനു പകരം ബി.എസ്.പിയില്‍ നിന്ന് കൂറുമാറിയെത്തിയ ഗുപ്തക്കാണ് ബി.ജെ.പി ഇത്തവണ സീറ്റ് നല്‍കിയത്. ഇതെ ചൊല്ലി ബി.ജെ.പി നേതാക്കളെ അണികള്‍ ഓഫീസില്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ ഇതാദ്യമായി രംഗത്തെത്തിയ മുസ്‌ലിം സ്ഥാനാര്‍ഥിക്കും കാര്യമായ പിന്തുണ നേടാനായിട്ടില്ല.

ബാസമി സിദ്ദീഖി മികച്ച പോരാട്ടം കാഴ്ച വെക്കുമെങ്കിലേ ബി.ജെ.പിക്ക് മണ്ഡലത്തില്‍ സാധ്യതകളുള്ളൂ. മണ്ഡലത്തിലെ 20 ശതമാനം മുസ്‌ലിം വോട്ടുകളില്‍ പകുതിയെങ്കിലും ബാസമിക്ക് നേടാനായാല്‍ പാണ്ടെയെ അട്ടിമറിക്കാനാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷ

Similar Posts