< Back
India
നഗരസഭാംഗങ്ങള്‍ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് മീററ്റ് മേയര്‍നഗരസഭാംഗങ്ങള്‍ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് മീററ്റ് മേയര്‍
India

നഗരസഭാംഗങ്ങള്‍ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് മീററ്റ് മേയര്‍

admin
|
26 Aug 2017 9:50 AM IST

ചൊവ്വാഴ്ച നടന്ന യോഗത്തില്‍ വന്ദേമാതരം ആലപിക്കുന്ന സമയം ഏതാനും മുസ്ലിം കൗണ്‍സിലര്‍മാര്‍ ഹാളില്‍ നിന്ന് പുറത്തേക്ക് കടന്നു. അതേസമയം ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലേണ്ടിവരുമെന്ന് ബി.ജെ.പി. അംഗങ്ങള്‍....

നഗരസഭാംഗങ്ങള്‍ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന ഉത്തരവുമായി ഉത്തര്‍പ്രദേശിലെ മീററ്റ് മേയര്‍. അല്ലാത്തവരെ യോഗസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് മേയര്‍ ഹരികാന്ത് അലുവാലിയ വ്യക്തമാക്കി. വര്‍ഷങ്ങളായി മീററ്റ് നഗരസഭയിലെ പരിപാടികളില്‍ വന്ദേമാതരം ആലപിച്ചുവരുന്നുണ്ട്. എന്നാല്‍ എല്ലാവരും അതില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ വന്ദേമാതരം ആലപിക്കുന്ന സമയം ഏതാനും മുസ്ലിം കൗണ്‍സിലര്‍മാര്‍ ഹാളില്‍ നിന്ന് പുറത്തേക്ക് കടന്നു. അതേസമയം ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലേണ്ടിവരുമെന്ന് ബി.ജെ.പി. അംഗങ്ങള്‍ വിളിച്ചുപറഞ്ഞു.

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മേയര്‍ പ്രമേയം അവതരിപ്പിക്കുകയും അത് പാസാകുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പിലാക്കാനാകൂ.

Similar Posts