< Back
India
ആര്‍ബിഐയുടെ വായ്പ അവലോകന നയം ഇന്ന്ആര്‍ബിഐയുടെ വായ്പ അവലോകന നയം ഇന്ന്
India

ആര്‍ബിഐയുടെ വായ്പ അവലോകന നയം ഇന്ന്

Sithara
|
29 Aug 2017 9:01 AM IST

റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം അടക്കമുള്ള മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആര്‍ബിഐയുടെ ആദ്യ വായ്പ അവലോകന നയം ഇന്ന്. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം അടക്കമുള്ള മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയിലെ അവലോകനത്തിലും മുഖ്യ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്. 5.75 ശതമാനമാണ് റിവേഴ്സ് റിപ്പോ. ആര്‍ബിഐയില്‍ പുതിയ വായ്പ നയ സമിതി വന്ന ശേഷമുള്ള രണ്ടാമത്തെ അവലോകനം കൂടിയാണ് ഇന്നത്തേത്.

Related Tags :
Similar Posts