< Back
India
പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം: കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം: കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്
India

പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം: കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്

admin
|
29 Aug 2017 6:10 AM IST

പൊതു മേഖല ബാങ്കുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്.

പൊതു മേഖല ബാങ്കുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്. ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലിയുടെ അധ്യക്ഷതയിലാണ് യോഗം.

പൊതു മേഖല ബാങ്കുകളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം നിരാശ ജനകമാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. വായ്പാ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരായ നടപടി കര്‍ശനമാക്കുന്നതിന് പകരം കിട്ടാകടം എഴുതി തള്ളാനാണ് ബാങ്കുകള്‍ ശ്രമിച്ചതെന്നാണ് സര്‍‌ക്കാര്‍ വിമര്‍ശം.

വായ്പാ തിരിച്ചടവ് മുടക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞിരുന്നു.

Related Tags :
Similar Posts