< Back
India
കാരാട്ടിന്റെ ബിജെപി പരാമര്‍ശം: പ്രമേയം പാസ്സാക്കണമെന്ന് വിഎസ്കാരാട്ടിന്റെ ബിജെപി പരാമര്‍ശം: പ്രമേയം പാസ്സാക്കണമെന്ന് വിഎസ്
India

കാരാട്ടിന്റെ ബിജെപി പരാമര്‍ശം: പ്രമേയം പാസ്സാക്കണമെന്ന് വിഎസ്

Sithara
|
1 Sept 2017 6:27 AM IST

പ്രകാശ് കാരാട്ടിനെതിരെ വി എസ് അച്യുതാനന്ദന്‍.

പ്രകാശ് കാരാട്ടിനെതിരെ വി എസ് അച്യുതാനന്ദന്‍. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന കാരാട്ടിന്‍റെ പ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി പ്രമേയം പാസ്സാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ചര്‍ച്ചയിലും കാരാട്ടിന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്രക്കമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നിരുന്നു.

കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹി എകെജി ഭവനില്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളിന്മേലുള്ള ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. വിഎസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടികള്‍ അന്വേഷിക്കുന്ന പിബി കമ്മീഷന്‍ നടപടികള്‍ വേഗത്തിലാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചക്ക് വരും.

Similar Posts