< Back
India
ജിഗ്നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍India
ജിഗ്നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍
|3 Sept 2017 8:14 PM IST
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ദലിത് ആക്ടിവിസ്റ്റ് ജിഗ്‍നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍. രാത്രി എട്ട് മണിയോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ച് സിവില്‍ വേഷത്തിലെത്തിയ പൊലീസാണ് മേവാനിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നടന്ന ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലെത്തിയതായിരുന്നു മേവാനി. അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മേവാനിയെ മാറ്റിയതായാണ് റിപ്പോര്‍ട്ട്.