< Back
India
മയക്കുമരുന്ന് മാഫിയക്കെതിരെ ഡല്‍ഹിയില്‍ മലയാളി സംഘടനകളുടെ പ്രതിഷേധംIndia
മയക്കുമരുന്ന് മാഫിയക്കെതിരെ ഡല്‍ഹിയില്‍ മലയാളി സംഘടനകളുടെ പ്രതിഷേധം
|16 Sept 2017 1:53 PM IST
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്ത് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ മയൂര്‍ വിഹാറില്‍ വിവിധ മലയാളി സംഘടനകള്‍ പ്രതിഷേധറാലി നടത്തി
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്ത് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ മയൂര്‍ വിഹാറില്‍ വിവിധ മലയാളി സംഘടനകള്‍ പ്രതിഷേധറാലി നടത്തി. അതേസമയം രജത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലോകിനെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികളില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.