< Back
India
എനിക്ക് കള്ളപ്പണമില്ല: അമിതാഭ് ബച്ചന്‍എനിക്ക് കള്ളപ്പണമില്ല: അമിതാഭ് ബച്ചന്‍
India

എനിക്ക് കള്ളപ്പണമില്ല: അമിതാഭ് ബച്ചന്‍

admin
|
18 Sept 2017 3:42 PM IST

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമയിലെ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വിശദീകരണവുമായി രംഗത്ത്.

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമയിലെ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വിശദീകരണവുമായി രംഗത്ത്. 'തനിക്ക് കള്ളപ്പണ നിക്ഷേപമില്ല. തന്റെ പേര് ദുരുപയോഗം ചെയ്യപ്പെട്ടതാകാനാണ് സാധ്യത. തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയെകുറിച്ച് യാതൊരു അറിവും തനിക്കില്ല. സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ്, ട്രഷര്‍ ഷിപ്പിങ്, ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബച്ചന്‍ പറഞ്ഞു. വിദേശത്തായാലും സ്വദേശത്തായാലും താന്‍ ചെവഴിക്കുന്ന പണത്തിന് നികുതി നല്‍കാറുണ്ട്. നിയമവിരുദ്ധമായ യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ബച്ചന്‍ വ്യക്തമാക്കി. കള്ളപ്പണക്കാരുടെ പട്ടികയില്‍ ബച്ചന്റെ മരുമകളും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെ പേരുമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഐശ്വര്യയുടെ മാധ്യമ വക്താവ് പറഞ്ഞു. ഇവരെ കൂടാതെ സിനിമ, കായികം, രാഷ്ട്രീയം, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 500 ഓളം ഇന്ത്യക്കാരാണ് കള്ളപ്പണക്കാരുടെ പട്ടികയിലുള്ളത്.

Similar Posts