< Back
India
അപകടകരമായ രീതിയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസെടുത്തുIndia
അപകടകരമായ രീതിയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസെടുത്തു
|27 Sept 2017 5:30 PM IST
തിരക്കേറിയ റോഡില്‍ അപകടകരമായ വേഗതയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ പൊലീസ് കേസെടുത്തു.
തിരക്കേറിയ റോഡില്‍ അപകടകരമായ വേഗതയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രി വൈഎസ് ചൌദരിയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. ബഞ്ചാര ഹില്‍സിനു സമീപത്തുവെച്ചാണ് പൊലീസിന്റെ ബാരിക്കേഡുകളെ ഭേദിച്ച് കടന്നുപോയ കാര്‍ത്തിക്കിന്റെ ആഢംബര കാറായ പോര്‍ഷെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് കാറും കാര്‍ത്തിക്കിനെയും കസ്റ്റഡിയിലെടുത്തു. പ്രമുഖ വ്യവസായി കൂടിയായ വൈഎസ് ചൌദരി, ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധികളില്‍ ഒരാളാണ്.