< Back
India
ഉറി ആക്രമണം: പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യ കൈമാറിഉറി ആക്രമണം: പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യ കൈമാറി
India

ഉറി ആക്രമണം: പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യ കൈമാറി

Sithara
|
16 Oct 2017 2:17 PM IST

കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ പാക് പൌരന്‍മാരാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇന്ത്യ പാകിസ്താന് കൈമാറിയത്.

ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് വ്യക്തമാക്കി ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറി. കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ പാക് പൌരന്‍മാരാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇന്ത്യ പാകിസ്താന് കൈമാറിയത്.

വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ച് വരുത്തിയാണ് തെളിവുകള്‍ കൈമാറിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ പേര് സഹിതമുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറി. തീവ്രവാദികളില്‍ രണ്ട് പേര്‍ മുസാഫറാബാദ് സ്വദേശികളാണ്. ഹാഫിസ് അഹമ്മദെന്ന തീവ്രവാദിയുടെ പേരും ഇന്ത്യ പുറത്ത് വിട്ടു. ഭീകരര്‍ക്ക് വഴികാട്ടിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പാക് അധീന കശ്മീര്‍ സ്വദേശികളായ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഫൈസല്‍ ഹുസൈന്‍, അവാന്‍ യാസിന്‍ ഖുര്‍ഷിദ് എന്നിവരുടെ വിവരങ്ങളും ഇന്ത്യ കൈമാറി. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കി.

നേരത്തെ ഇന്ത്യ കൈമാറിയ തെളിവുകള്‍ പാകിസ്താന്‍ തള്ളിയിരുന്നു. ഇന്ത്യ കേവലം ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് പാകിസ്താന്‍ വാദം. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്ന ആരോപണം പാകിസ്താന്‍ ആവര്‍ത്തിച്ചു. കശ്മീര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഇന്ത്യയുടെ ശ്രമമെന്നാണ് പാക് നിലപാട്.

Related Tags :
Similar Posts