< Back
India
ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രംഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം
India

ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം

Sithara
|
31 Oct 2017 5:03 AM IST

സര്‍വീസ് ചാര്‍ജ് നല്‍കണോയെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാം

സര്‍വ്വീസ് ചാര്‍ജ് നല്‍കാന്‍ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വീസ് ചാര്‍ജ് നല്‍കണോയെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാം. പ്രധാനമന്ത്രി അംഗീകരിച്ച മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കുമെന്ന് മന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.

സര്‍വ്വീസ് ചാര്‍ജ് ഹോട്ടലുകളുടെയും റെസ്റ്റോറന്‍റുകളുടെയും അവകാശമല്ല. ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരം നല്‍കേണ്ടതാണ്. സര്‍വ്വീസ് ചാര്‍ജ് എത്രയെന്ന് തീരുമാനിക്കാന്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും അവകാശമില്ല. നിര്‍ബന്ധപൂര്‍വം ഇനി സര്‍വീസ് ചാര്‍ജ് വാങ്ങുകയാണെങ്കില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

5 മുതല്‍ 25 ശതമാനം വരെ നിര്‍ബന്ധിത ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

Related Tags :
Similar Posts