< Back
India
വ്യോമസേനാ വിമാനം കാണാതായ സംഭവം: ഒരു സൂചനയും ലഭിച്ചില്ലവ്യോമസേനാ വിമാനം കാണാതായ സംഭവം: ഒരു സൂചനയും ലഭിച്ചില്ല
India

വ്യോമസേനാ വിമാനം കാണാതായ സംഭവം: ഒരു സൂചനയും ലഭിച്ചില്ല

Sithara
|
9 Nov 2017 2:31 AM IST

29 സൈനിക ഉദ്യോഗസ്ഥരുമായി ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ എഎൻ 32 വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ അഞ്ച് ദിവസം പിന്നിടുമ്പോഴും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല

29 സൈനിക ഉദ്യോഗസ്ഥരുമായി ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ എഎൻ 32 വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ അഞ്ച് ദിവസം പിന്നിടുമ്പോഴും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. വിമാനവുമായി ബന്ധപ്പെട്ട് നല്ലതല്ലാത്ത സൂചനകളാണ് ലഭിക്കുന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ആഴക്കടല്‍ ഗവേഷണകപ്പല്‍ ഉപയോഗിച്ച് നാളെ മുതല്‍ തിരച്ചില്‍ നടത്തും. 17 കപ്പലുകളും 18 വിമാനങ്ങളും തിരച്ചിലിൽ സജീവമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിൽ വെച്ചാണ് കാണാതായത്.

Similar Posts