< Back
India
നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതIndia
നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത
|8 Nov 2017 8:31 PM IST
പ്രായോഗികമല്ലാത്ത തീരുമാനമാണ് നോട്ട് പിന്‍വലിക്കലെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി വിമര്‍ശിച്ചു.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. കേന്ദ്രസര്‍ക്കാരിന്റേത് നടപ്പിലാക്കാന്‍ കഴിയാത്ത തീരുമാനമാണ് അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുക്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും സുക്ബീര്‍ സിങ് ആരോപിച്ചു. നേരത്തെ ശിവസേനയും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.