< Back
India
രാജ്നാഥ് സിങിന്റെ ജയ്സാല്‍മീര്‍ സന്ദര്‍ശനം ആരംഭിച്ചുIndia
രാജ്നാഥ് സിങിന്റെ ജയ്സാല്‍മീര്‍ സന്ദര്‍ശനം ആരംഭിച്ചു
|9 Nov 2017 2:45 PM IST
പൂഞ്ചില്‍ സൈനികര്‍ക്കു നേരെ കനത്ത ഷെല്ലിംഗും വെടിവെയ്പ്പും നടന്നു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ജയ്സാല്‍മീര്‍ സന്ദര്‍ശനം ആരംഭിച്ചു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അതിര്‍ത്തിമേഖലയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. പൂഞ്ചില്‍ സൈനികര്‍ക്കു നേരെ കനത്ത ഷെല്ലിംഗും വെടിവെയ്പ്പും നടന്നു.
തീവ്രവാദഭീക്ഷണിയുണ്ടായേക്കുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ 22 വിമാനത്താവളങ്ങള്‍ക്ക് അതീവജാഗ്രത നിര്‍ദേശം നല്‍കി