< Back
India
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍
India

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍

Ubaid
|
21 Nov 2017 3:23 PM IST

ഡല്‍ഹി എയിംസ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ പിടിച്ചുതള്ളിയ കുറ്റത്തിനാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എംഎല്‍എ കൂടി അറസ്റ്റില്‍. മാളവ്യ നഗര്‍ എം.എല്‍.എയായ സോംനാഥ് ഭാരതിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ പിടിച്ചുതള്ളിയ കുറ്റത്തിനാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് വിവരം ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഈ മാസം തുടക്കത്തിലായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് ആശുപ്രതി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആം ആദ്മി എംഎല്‍എമാര്‍ അറസ്റ്റിലാകുന്നത്. ഇന്നലെ ലൈംഗിക പീഡനക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹോദരഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് ഇതുവരെ എ.എ.പിയുടെ 15 എം.എല്‍.എമാര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ 13 പേര്‍ അറസ്റ്റിലായി. കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് എ.എ.പിയുടെ ആരോപണം.

Similar Posts