< Back
India
ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
India

ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Ubaid
|
25 Nov 2017 9:33 PM IST

പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കാനുള്ളതാണ് പണമെന്നായിരുന്നു ദേശ് മുഖിന്റെ വിശദീകരണം

മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍ ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കോര്‍പ്പറേഷന്‍ മന്ത്രി സുബാഷ് ദേശ്മുഖിന്റെ നിയന്ത്രണത്തിലുള്ള ലോക് മംഗള്‍ ഗ്രൂപ്പിന്‍റെ വാഹനത്തില്‍ നിന്നാണ് പണം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. എന്നാല്‍ പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കാനുള്ളതാണ് പണമെന്നായിരുന്നു ദേശ് മുഖിന്റെ വിശദീകരണം. ഫെളിയിംഗ് സ്ക്വാഡ് പണം പിടികൂടിയതായുള്ള വിവരം പോലീസിനേയും ഇംകം ടാക്സിനും കൈമാറിയതായി ഉസ്മനാബാദ് കലക്ടര് നാരാനവരെ അറിയിച്ചു. മംഗള്‍ ഗ്രൂപ്പിനോട് കളക്ടര്‍ വിശദീകരണവും തേടിയിട്ടുണ്ട്.

Similar Posts