< Back
India
ജയലളിതയുടെ മരണം: എയിംസ് തമിഴ്നാട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിIndia
ജയലളിതയുടെ മരണം: എയിംസ് തമിഴ്നാട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
|28 Nov 2017 6:23 AM IST
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ജയലളിതയെ പരിശോധിക്കാനെത്തിയ വിദഗ്ധസംഘത്തോട് റിപ്പോര്‍ട്ട് തേടിയത്
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് എയിംസ് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം തമിഴ്നാട് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ജയലളിതയെ പരിശോധിക്കാനെത്തിയ വിദഗ്ധസംഘത്തോട് റിപ്പോര്‍ട്ട് തേടിയത്.
ഒക്ടോബര്‍ 5 മുതല്‍ ഡിസംബര്‍ 6 വരെയുള്ള കാലയളവില്‍ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ 5 തവണ ജയലളിതയെ സന്ദര്‍ശിച്ച് വിദഗ്ധ ചികിത്സ നടത്തിയിരുന്നു.